കുഴപ്പക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കും: മന്ത്രി

Tuesday 3 March 2015 4:52 pm IST

ചാരുംമൂട്: പൊതുജനങ്ങളോട് കുഴപ്പം കാണിക്കുന്ന പോലീസുകാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. താമരക്കുളത്ത് ആരംഭിച്ച പോലീസ് ഔട്ട്‌പോസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ യാതൊരു വിധ രാഷ്ട്രീയ ഇടപെടലുകളും അനുവദിക്കില്ല. ഒരു വര്‍ഷത്തിനുള്ളില്‍ പോലീസിലെ ഒഴിവുകള്‍ പൂര്‍ണമായും നികത്തും. ആര്‍.രാജേഷ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകളുടെ വിതരണം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വിനോദും പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ് വിതരണം കെ.കെ. ഷാജുവും നിര്‍വ്വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.