ആലപ്പുഴ: കൊങ്കണി ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന് ഓള് കേരള ഗൗഡ സാരസ്വത ബ്രാഹ്മണ ഫെഡറേഷന് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ആവശ്യപ്പെട്ടു. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജില്‍ ജിഎസ്ബി സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ഉന്നത മാര്‍ക്ക് നേടിയവര്‍ക്കും അഡ്മിഷന് സര്‍ക്കാര്‍ എന്‍ട്രന്‍സ് ലിസ്റ്റില്‍ നിന്ന് നല്‍കണം. ഉദ്യോഗനിയമനത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നല്‍കണം. കൊങ്കണി ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കായംകുളം ബിജു എന്‍. പൈ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തുറവൂര്‍ ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജെ. പ്രദീപ്കുമാര്‍, വൈസ് പ്രസിഡന്റ് അലോണ്കുമാര്, കൃഷ്ണമല്ലന്, വെങ്കടേശ്വര പൈ, ഡോ. ജ്യോതി രാജ്, രാജേഷ് കമ്മത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: