മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവി അഹല്യ വിശ്വവിദ്യാലയത്തില്വച്ചു നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി നാഷണല്‍ യൂത്ത് ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഇന്‍സ്ട്രൂമെന്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം കെ.ആര്. ആര്യദത്തയ്ക്ക്. ഭാരതത്തിലെ അഞ്ചുസോണുകളില് നിന്നായി 64 യൂണിവേഴ്സിറ്റികളിലെ കലാപ്രതിഭകളാണ് ഇതില്‍ പങ്കെടുത്തത്.
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ബിഎ(സംഗീതം) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്യദത്ത. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കള്‍ച്ചറല്‍ ടാലന്റ് സ്കോളര്‍ഷിപ്പ് 2007 മുതല്‍ ലഭിക്കുന്നുണ്ട്. വയലിനില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളേജിലെ പ്രൊഫ. ടി.എം. അബ്ദുള്‍ അസീസാണ് ആര്യദത്തയുടെ ഗുരു. വായ്പാട്ടില്‍ മാതംഗി സത്യമൂര്‍ത്തി, പ്രൊഫ. താമരക്കാട് ഗോവിന്ദന് നമ്പൂതിരി എന്നവരാണ് ഗുരുക്കന്മാര്. ആലുവ ചെമ്പകശ്ശേരി കൊരമ്പ് ഇല്ലത്ത് രാജീവിന്റെയും രാജിയുടേയും മകളാണ് ആര്യദത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: