ആലപ്പുഴ: സാംസ്കാരിക വകുപ്പിന്റെ അധീനതയിലുള്ള തകഴി സ്മാരക സമിതി ഏപ്രില്‍ 10 മുതല്‍ 17 വരെ നടത്തുന്ന തകഴി സാഹിത്യോത്സവങ്ങളുടെ ഭാഗമായി മികച്ച കഥയ്ക്കുള്ള തകഴി പുരസ്കാരത്തിന് രചനകള്‍ ക്ഷണിച്ചു. ആറു പേജില്‍ കവിയാത്തതും മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ കഥയുടെ മൂന്ന് കോപ്പികളാണ് അയയ്ക്കേണ്ടത്. പേരും വിലാസവും ഫോണ്‍ നമ്പറും അടങ്ങുന്ന ബയോഡാറ്റ, കഥ എവിടെയും പ്രസിദ്ധീകരിച്ചിട്ടില്ലായെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം എന്നിവയും കഥയോടൊപ്പം അയയ്ക്കണം. ദേവദത്ത് ജി. പുറക്കാട് (സെക്രട്ടറി), തകഴി സ്മാരകം, ശങ്കരമംഗലം, തകഴി പിഒ, ആലപ്പുഴ-688562 എന്ന മേല്‍വിലാസത്തില്‍ മാര്‍ച്ച് 25നകം കഥകള്‍ ലഭിക്കണം. 10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തകഴി ശിവശങ്കരപിള്ളയുടെ 104-ാം ജന്മദിനമായ ഏപ്രില്‍ 17ന് തകഴി ശങ്കരമംഗലത്ത് നടക്കുന്ന സാഹിത്യോത്സവ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9497221722.
പ്രതികരിക്കാൻ ഇവിടെ എഴുതുക: