ആര്‍എസ്എസ് കാര്യാലയം ആക്രമിച്ചു

Tuesday 3 March 2015 10:39 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ സിപിഎം ബോംബാക്രമണം. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞത്. കാര്യാലയത്തിനകത്ത് ഉണ്ടായിരുന്നവര്‍ ശബ്ദം കേട്ട് പുറത്തുവരുമ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. ബോംബേറില്‍ കാര്യാലയത്തിന്റെ ചുമരുകളും ജനല്‍ച്ചില്ലുകളും തകര്‍ന്നു. രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണ് സിപിഎം നടത്തുന്നതെന്നും നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കാനാണ് തീരുമാനമെങ്കില്‍ അവര്‍ അതിന് വലിയ വിലനല്‍കേണ്ടിവരുമെന്നും ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് വിജേഷ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഗുരുവായൂര്‍ സിഐ: കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.