തിരുവനന്തപുരം: നയതന്ത്ര വിദഗ്ധന്‍ പ്രൊഫ. നൈനാന് കോശി(81) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെയായിരുന്നു അന്ത്യം. 1999ല്‍ മാവേലിക്കര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
1934 ഫെബ്രുവരി ഒന്നിനാണു പ്രൊഫ. നൈനാന് കോശിയുടെ ജനനം. ഇംഗ്ലിഷ് സാഹിത്യത്തില്‍ എം.എ. ബിരുദം നേടിയ അദ്ദേഹം വിവിധ കോളജുകളില്‍ ലക്ചര്‍, പ്രൊഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ വിസിറ്റിങ് പ്രൊഫസറായിരുന്നു. സൊറാംപുര് സര്‍വകലാശാലയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ഓണററി ഡോക്ടറേറ്റ് നേടി.
1999ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. ബിഷപ്പ് മൂര്‍ കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: