ന്യൂദല്‍ഹി: ആം ആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ സ്ഥാനം രാജിവച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള കത്ത് കേജ്രിവാള് ദേശീയ നിര്‍വാഹക സമിതിക്ക് നല്കി.
ഭരണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് രാജിയെന്ന് കേജ്രിവാള് വിശദീകരിച്ചു. ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ കേജ്രിവാളിന്റെ കത്ത് ചര്‍ച്ച ചെയ്തേക്കും.
ദല്‍ഹി മുഖ്യമന്ത്രിയായും പാര്‍ട്ടി കണ്‍വീനറായും കേജ്രിവാള് രണ്ട് പദവികള്‍ വഹിക്കുന്നതിനെതിനെച്ചൊല്ലി ചില നേതാക്കള്‍ നേരത്തെ പ്രശ്നമുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേജ്രിവാള് കഴിഞ്ഞ വ്യാഴാഴ്ച നടന്ന എക്സിക്യുട്ടീവ് യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: