ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം; ഒന്നേകാല്‍ ലക്ഷത്തിന്റെ നാശനഷ്ടം

Wednesday 4 March 2015 4:01 pm IST

ചേര്‍ത്തല: ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം; ഒന്നേകാല്‍ ലക്ഷം രൂപയുടെ നാശനഷ്ടം. കുറുപ്പംകുളങ്ങര അനിനിവാസില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ക്രിസ്റ്റിന്‍ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. മാര്‍ച്ച് രണ്ടിന് അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഗൃഹോപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി കടയില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണങ്ങളും ഫര്‍ണീച്ചറുകളും തീപിടിത്തത്തില്‍ കത്തിനശിച്ചു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.