ന്യൂദല്‍ഹി: മാര്‍ച്ച് മൂന്ന് വരെയുള്ള കണക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലായി 1,198 പേര് പന്നിപ്പനി ബാധിച്ച് മരിച്ചെന്ന് ആരോഗ്യ മന്ത്രാലയം. ബുധനാഴ്ച്ച 40ലധികം പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനിടെ 22,240 പേരില്‍ എച്ച്1എന്‍1 വൈറസ് ബാധ കണ്ടെത്തി.
കണക്കുകളനുസരിച്ച് ഗുജറാത്തില്‍ 292 പേര് മരണമടഞ്ഞു. 4904 പേരില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. രാജസ്ഥാനിലാകട്ടെ മരിച്ചവരുടെ എണ്ണം 286 ആയി ഉയര്‍ന്നിട്ടുണ്ട്. 5782 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മധ്യപ്രദേശില്‍ 168 പേര് മരിച്ചപ്പോള്‍ 1,131 പേരില്‍ രോഗം കണ്ടെത്തി. മഹാരാഷ്ട്രയില്‍ 170 പേര് ജീവന് വെടിഞ്ഞു. 2005 കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേപോലെ തെലങ്കാനയില്‍ 59 പേര് മരിച്ചപ്പോള്‍ പഞ്ചാബില്‍ 47 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.
മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്
ദല്‍ഹി- 10 പേര്
കര്‍ണാടക- 24
ആന്ധ്ര- 14
ജമ്മു കാശ്മീര്‍- 10
പ്രതികരിക്കാൻ ഇവിടെ എഴുതുക: