നിയമബാധവത്കണത്തിന് അഭിഭാഷകര്‍ മുന്നിട്ടിറങ്ങണം: സജിനാരായണന്‍

Wednesday 4 March 2015 9:50 pm IST

തൃശൂര്‍: ജനാധിപത്യത്തില്‍ പ്രഥമ സ്ഥാനം നിയമത്തിനാണെന്നും ഇക്കാര്യത്തില്‍ ബഹുജനത്തെ ബോധവത്ക്കരിക്കാന്‍ അഭിഭാഷക സമൂഹം മുന്നിട്ടിറങ്ങണമെന്നും ബിഎംഎസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ.സി.കെ. സജിനാരായണന്‍ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന അഭിഭാഷക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.സുധീര്‍ബേബി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ആര്‍.രജേന്ദ്രന്‍,അഡ്വ.ബി. രാജേഷ്, റിട്ട.ജില്ലാ ജഡ്ജ് കെ.ചന്ദ്രദാസ്, അഡ്വ. രവികുമാര്‍ ഉപ്പത്ത് എന്നിവര്‍ സംസാരിച്ചു. അഡ്വ.വി.എന്‍. രാജീവ് സ്വാഗതവും അഡ്വ.ടി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു. റിട്ട.ജില്ലാ ജഡ്ജ് പി.എന്‍. വിജയകുമാര്‍ രക്ഷാധികാരിയും റിട്ട.ജില്ലാ ജഡ്ജ് കെ.ചന്ദ്രദാസ് ചെയര്‍മാനും അഡ്വ.രവികുമാര്‍ ഉപ്പത്ത് ജനറല്‍ കണ്‍വീനറുമായി സ്വാഗത സംഘം രൂപികരിച്ചു. എപ്രില്‍ ഒന്ന്,രണ്ട് തിയ്യതികളിലാണ് സമ്മേളനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.