യുഎഇ പാക്ക്ഡ്

Saturday 8 April 2017 9:11 pm IST

നേപ്പിയര്‍: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ആധികാരിക ജയം. പൂള്‍ ബിയില്‍ അവര്‍ ദുര്‍ബലരായ യുഎഇയെ 129 റണ്‍സിന് നിലംപരിശാക്കി. ആദ്യം ബാറ്റ് ചെയ്ത പാക് ടീം 6 വിക്കറ്റിന് 339 റണ്‍സ് കുറിച്ചപ്പോള്‍ യുഎഇ 8ന് 210ല്‍ ഒതുങ്ങി. ഇതോടെ പാക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. ടീം ഗെയിമിലൂടെ പാക്കിസ്ഥാന്‍ ചെറുമീനുകളെ മറികടന്നെന്നു വിലയിരുത്താം. ടോസ് നേടി പന്തെടുത്ത യുഎഇയുടെ തീരുമാനം അമ്പേ പാളി. അഹമ്മദ് ഷെഹ്‌സാദ് (93), ഹാരിസ് ശൊഹെയ്ല്‍ (70), ക്യാപ്ടന്‍ മിസ്ബ ഉല്‍ ഹക്ക് (65) എന്നിവരുടെ അര്‍ധശതകങ്ങള്‍ പാക്കിസ്ഥാനെ നയിച്ചു. ഷെഹ്‌സാദിനെ രണ്ടു തവണ കൈവിട്ട പിഴവിന് യുഎഇക്ക് വന്‍ വിലയാണ് നല്‍കേണ്ടിവന്നത്.  ഷൊയ്ബ് മസൂദും (31 പന്തില്‍ 45) ഷാഹിദ് അഫ്രീദിയും ( 7 പന്തില്‍ 21 നോട്ടൗട്ട്) നടത്തിയ അതിവേഗ ബാറ്റിംഗും മുന്‍ ജേതാക്കളുടെ സ്‌കോറിന് കുതിപ്പേകി. യുഎഇ ബൗളര്‍മാരില്‍ ഇടംകൈയന്‍ പേസര്‍ മന്‍ജുലാ ഗുരുഗ് മനാലു വിക്കറ്റുകളോടെ വേറിട്ടു നിന്നു. ചേസ് ചെയ്ത യുഎഇക്ക് പാക് ബൗളര്‍മാര്‍ കാര്യമായ സ്വാതന്ത്ര്യം നല്‍കിയില്ല. 62 റണ്‍സ് നേടിയ ഷെയ്മാന്‍ അന്‍വര്‍ ഒരിക്കല്‍ക്കൂടി തിളങ്ങി. ഖുറാം ഖാനും (43) അംജദ് ജാവേദും (40) സ്വപ്‌നില്‍ പാട്ടീലും (36) യുഎഇ സ്‌കോറിന് മാന്യത പകരാന്‍ യത്‌നിച്ചവരില്‍പ്പെടുന്നു. ശൊഹെയ്ല്‍ ഖാനും വഹാബ് റിയാസും ഷാഹിദ് അഫ്രീദിയും രണ്ടുപേരെ വീതം പുറത്താക്കി. ഷെഹ്‌സാദ് മാന്‍ ഓഫ് ദ മാച്ച്. സ്‌കോര്‍ ബോര്‍ഡ്: പാക്കിസ്ഥാന്‍- നസീര്‍ ജംഷദ് സി ഖുറാം ഖാന്‍ ബി ഗുരുഗ് 4, അഹമ്മദ് ഷെഹ്‌സാദ് റണ്ണൗട്ട് 93, ഹാരിസ് സൊഹെയ്ല്‍ സി ഷെയ്മാന്‍ അന്‍വര്‍ ബി മുഹമ്മദ് നവീദ് 70, ഷൊയ്ബ് മസൂദ് സി റോഹന്‍ മുസ്തഫ ബി ഗുരുഗ് 45, മിസ്ബ ഉല്‍ ഹക്ക് സി റോഹന്‍  മുസ്തഫ ബി ഗുരുഗ് 65, ഉമര്‍ അക്മല്‍ സി അജ്മദ് അലി ബി ഗുരുഗ് 19, ഷാഹിദ് അഫ്രീദി നോട്ടൗട്ട് 21, വഹാബ് റിയാസ് നോട്ടൗട്ട് 6. എക്‌സ്ട്രാസ്് 16, ആകെ 6ന് 339. (50 ഓവര്‍). വിക്കറ്റ് വീഴ്ച: 1-10, 2-170, 3-176, 4-251, 5-312, 6-312 ബൗളിംഗ്:  മുഹമ്മദ് നവീദ് 10-0-50-1, മന്‍ജുല ഗുര്‍ഗ് 8-0-56-4, അംജദ് ജാവേദ് 9-0-76-0, മുഹമ്മദ് തൗക്വിര്‍ 10-0-52-0, ഖുറാം ഖാന്‍ 3-0-21-0, കൃഷ്ണ ചന്ദ്രന്‍ 8-0-58-0, റോഹന്‍ മുസ്തഫ 2-0-23-0. യുഎഇ:  അജ്മദ് അലി ബി റഹത് അലി 14, ആന്ദ്രി ബെറെംഗര്‍ സി ഉമര്‍ അക്മല്‍ ബി സൊഹെയ്ല്‍ ഖാന്‍ 2, കൃഷ്ണ ചന്ദ്രന്‍ സി ഉമര്‍ അക്മല്‍ ബി സൊഹെയ്ല്‍ 0, ഖുറാം ഖാന്‍ സി വഹാബ് റിയാസ് ബി ഷൊയ്ബ് മസൂദ് 43, ഷെയ്മാന്‍ അന്‍വര്‍ സി നസീര്‍ ജംഷദ് ബി ഷാഹിദ് അഫ്രീദി 62, സ്വപ്‌നില്‍ പാട്ടില്‍ ബി വഹാബ് റിയാസ് 36, റോഹന്‍ മുസ്തഫ സി അഹമ്മദ് ഷെഹ്‌സാദ് ബി ഷാഹിദ് അഫ്രീദി 0, അംജദ് ജാവേദ് സി സൊഹെയ്ല്‍ ഖാന്‍ ബി വഹാബ് റിയാസ് 40, മുഹമ്മദ് നവീദ് നോട്ടൗട്ട് 0, മുഹമ്മദ് തൗക്വിര്‍ നോട്ടൗട്ട് 0. എക്‌സ്ട്രാസ്-13. ആകെ 8ന് 210 (50). വിക്കറ്റ് വീഴ്ച: 1-19, 2-19, 3-25, 4-108, 5-140, 6-140, 7-208, 8-210. ബൗളിംഗ്:  മുഹമ്മദ് ഇര്‍ഫാന്‍ 3-1-2-0, ശൊഹെയ്ല്‍ ഖാന്‍ 9-2-54-2, റഹത് അലി 10-0-30-1, വഹാബ് റിയാസ് 10-1-54-2, ഷാഹിദ് അഫ്രീദി 10-1-35-2, ഷൊയ്ബ് മസൂദ് 5-0-16-1, ഹാരിസ് ശൊഹെയ്ല്‍ 3-0-18-0

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.