കിടങ്ങൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ടയും കുടമാറ്റവും

Wednesday 4 March 2015 10:15 pm IST

കോട്ടയം: കിടങ്ങൂര്‍ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവ ദിനമായ ഇന്ന് പള്ളിവേട്ടയും കുടമാറ്റവും നടക്കും. ശ്രീലകത്തെ പതിവ് ചടങ്ങുകള്‍ക്ക് ശേഷം രാവിലെ 7ന് നാരായണീയ പാരായണം, 8ന് ശ്രീബലി, 9ന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും ഏഷ്യാഡ് ശശിയും ചേര്‍ന്നൊരുക്കുന്ന സ്‌പെഷ്യല്‍ പാഞ്ചാരിമേളം, 12ന് ഉത്സവബലി, 12.30ന് സംഗീതജ്ഞ ഐഷാ ജഗദീഷിന്റെ സംഗീത സദസ്സ്, ഉച്ചയ്ക്ക് 1.30ന് ഉത്സവബലി ദര്‍ശനം, 4ന് പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 6.20ന് ദീപാരാധന, 7.30ന് സേവ, തുടര്‍ന്ന് കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ 111-ല്‍പരം കലാകാരന്‍ന്മാര്‍ അണി നിരക്കുന്ന സ്‌പെഷ്യല്‍ പാഞ്ചാരിമേളം, 7.45ന് തൃശൂര്‍ തിരുവമ്പാടി ദേവസ്വത്തിന്റെ 300ല്‍ പരം വൈവിദ്ധ്യമാര്‍ന്ന കുടകള്‍കൊണ്ട് തീര്‍ക്കുന്ന കുടമാറ്റം, രാത്രി 11ന് സിനിമാതാരം ലക്ഷ്മി ഗോപാല സ്വാമിയും സംഘവും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, പുലര്‍ച്ചെ 1ന് പള്ളിവേട്ട എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.