ചോറ്റാനിക്കര മകവും ആറ്റുകാല്‍ പൊങ്കാലയും ഇന്ന്

Thursday 5 March 2015 10:29 am IST

കൊച്ചി: വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴലും ആറ്റുകാല്‍ പൊങ്കാലയും ഇന്ന്. ഉച്ചക്ക് രണ്ടു മുതല്‍ രാത്രി എട്ടര വരെയാണ് മകം തൊഴല്‍. ദീര്‍ഘമാംഗല്യത്തിനും ശ്രേയസ്‌കരമായ വിവാഹജീവിതത്തിനും മകം തൊഴല്‍ ഉത്തമമെന്നാണ് വിശ്വാസം. ശംഖ് ചക്ര അഭയ വരദ മുദ്രകളുമായി തങ്ക ഗോളക ചാര്‍ത്തിയാണ് മകം നാളില്‍ ദേവി ദര്‍ശനമരുളുക. കുംഭത്തിലെ പൂരവും പൗര്‍ണമിയും ഒന്നിക്കുന്ന സമയമാണ് പൊങ്കാല അര്‍പ്പിക്കുന്ന 10.15. ഉച്ചപൂജക്ക് ശേഷം 3.15നാണ് പൊങ്കാല നിവേദ്യം. തുടര്‍ന്ന് ദീപാരാധന.  വൈകിട്ട് 6.30ന് ദീപാരാധനക്കുശേഷം കുത്തിയോട്ടം ചൂരല്‍ക്കുത്ത് ആരംഭിക്കും. 10.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. നാളെ രാവിലെ 8ന് ദേവി അകത്ത് എഴുന്നെള്ളും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.