ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി

Thursday 5 March 2015 11:00 am IST

തിരുവനന്തപുരം: പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെ ചരിത്രപസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. പൂരം നാളും പൗര്‍ണമിയും ഒന്നിക്കുന്ന മുഹൂര്‍ത്തമായ രാവിലെ 10.15ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മേല്‍ശാന്തി കണ്ണന്‍പോറ്റിക്ക് കൈമാറി. തുടര്‍ന്ന് ദീപം ക്ഷേത്ര തിടപ്പള്ളിയിലെ അടുപ്പില്‍ തെളിച്ചു. അതേ ദീപം ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പിലേക്ക് പകര്‍ന്നു. പിന്നീടത് ലക്ഷം ലക്ഷം അടുപ്പുകളിലേക്ക് പകര്‍ന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ഉച്ചയ്ക്കു ശേഷം 3.15നാണ് പൊങ്കാല നിവേദിക്കുന്നത്. പൊങ്കാല അര്‍പ്പിക്കുന്നവരുടെ മുന്നിലേക്ക് ശാന്തിക്കാര്‍ തീര്‍ത്ഥവുമായി എത്തും. വിമാനത്തില്‍ പുഷ്പവൃഷ്ടിയുമുണ്ടാകും. ലക്ഷക്കണക്കിന് പേരാണ് പൊങ്കാലയിടാനായി ആറ്റുകാലിലും പരിസരത്തും എത്തിയിരിക്കുന്നത്. ഭക്തര്‍ക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയും റെയില്‍േവയും യാത്രാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.