കാബൂളില്‍ ചാവേറാക്രമണം ; 11 മരണം

Sunday 30 October 2011 5:10 pm IST

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനങ്ങളില്‍ ഏഴ് അമേരിക്കന്‍ സൈനികരും അഫ്ഗാന്‍ ദേശീയ പോലീസ് സംഘാംഗം ഉള്‍പ്പടെ നാല് അഫ്ഗാന്‍ പൌരന്മാരുമാണ് കൊല്ലപ്പെട്ടത്. ദാറുലമാന്‍ കൊട്ടാരത്തിനടുത്ത് രാവിലെ 11.30നാണ് ആക്രമണം ഉണ്ടായത്. നേരത്തേ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ദേശീയ സുരക്ഷാ മന്ത്രാലയ പരിസരത്ത് വനിതാ ചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ട് ഗാര്‍ഡുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം താലിബാന്‍ എറ്റെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.