ന്യൂദല്‍ഹി: ഹരിയാനയിലെ ഷഹബാദ് ഗ്രാമത്തിലെ കുരുക്ഷേത്രയില്‍ വ്യോമസേനയുടെ ഇരട്ട എഞ്ചിനുള്ള ജാഗ്വാര്‍ വിമാനം തകര്‍ന്നു വീണു അപകടമുണ്ടായി. എന്നാല്‍ പൈലറ്റ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു.
അംബാലയിലെ എയര്‍ബേസില്‍ നിന്ന് പതിവ് പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്.
അപകടത്തിന് മുമ്പ് തന്നെ പൈലറ്റ് അപായ സിഗ്നല്‍ നല്‍കിയിരുന്നു. തുടര്‍ന്ന് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റ് താഴേക്ക് ചാടി. വിമാനം കത്തി നശിച്ചു. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: