പാട്ടുകളം രാജരാജേശ്വരി ക്ഷേത്രത്തില്‍ കൊടിയേറ്റ് മാര്‍ച്ച് ആറിന്

Thursday 5 March 2015 5:15 pm IST

ആലപ്പുഴ: പാതിരപ്പള്ളി പാട്ടുകളം ശ്രീരാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് മാര്‍ച്ച് ആറിന് കൊടിയേറും. രാവിലെ ഒമ്പതിനും 9.30നും മദ്ധ്യേ തന്ത്രി പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. രാത്രി 7.30ന് ഭക്തിഗാന ഭജനാമൃതം. ഏഴിന് രാത്രി ഏഴിന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 10ന് തെക്കന്‍ മേഖലാ ദേശതാലപ്പൊലി വരവ്. എട്ടിന് രാത്രി ഏഴിന് സോപാനസംഗീതം, രാത്രി 10ന് വടക്കന്‍ മേഖലാ ദേശതാലപ്പൊലി. ഒമ്പതിന് രാത്രി ഏഴിന് മ്യൂസിക്കല്‍ ഫ്യൂഷന്‍. 10ന് വൈകിട്ട് 6.15ന് പട്ടും താലിയും ചാര്‍ത്ത്, 7.30ന് കളമെഴുത്തും പാട്ടും. 11ന് രാത്രി 7.30ന് സര്‍പ്പദൈവങ്ങള്‍ക്ക് കളമെഴുത്തും പാട്ടും. 12ന് രാവിലെ 10ന് ഉത്സവബലി, ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദര്‍ശനം, രാത്രി 7.30ന് ഡാന്‍സ്. 13ന് രാത്രി എട്ടിന് നാടകം. 14ന് വൈകിട്ട് 4.30ന് അഞ്ച് ഗജവീരന്മാര്‍ അണിനിരക്കുന്ന കാഴ്ചശ്രീബലി, സ്‌പെഷ്യല്‍ നാദസ്വരം, പഞ്ചാരിമേളം, രാത്രി 10ന് നാടന്‍പാട്ട്, 12.30ന് പള്ളിവേട്ട. 15ന് ആറാട്ട് മഹോത്സവം. ക്ഷേത്ര കര്‍മ്മങ്ങള്‍ക്ക് പുറമെ വൈകിട്ട് അഞ്ചിന് ഓട്ടന്‍തുള്ളല്‍, രാത്രി എട്ടിന് നാദസ്വര കച്ചേരി, ഗാനമേള, പുലര്‍ച്ചെ ഒന്നിന് ആറാട്ട് വരവ്, വലിയകാണിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.