പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ശ്രീദേവി ക്ഷേത്രത്തില്‍ പ്രതിഭാസംഗമം നടന്നു

Thursday 5 March 2015 5:16 pm IST

മുഹമ്മ: ശ്രീ പൂഞ്ഞിലിക്കാവില്‍ കാവുങ്കല്‍ ശ്രീദേവി ക്ഷേത്രത്തില്‍ ഏഴാംപൂജയോട് അനുബന്ധിച്ച് പ്രതിഭാസംഗമം നടന്നു. അകാലത്തില്‍ മരിച്ച വിവേക് കൃഷ്ണന്റെ അഞ്ച് അവയവങ്ങള്‍ ദാനം ചെയ്ത അച്ഛന്‍ ടി.എസ്. ഉണ്ണികൃഷ്ണന്‍ നായരെ ആദരിച്ചു. സംസ്ഥാന ക്ഷീര കര്‍ഷക അവാര്‍ഡ് നേടിയ കെ.കെ. പ്രകാശ് ഷേണായി, നൃത്തത്തിന് സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡും രണ്ടാംസ്ഥാനവും നേടിയ അഭിരാമി, ദേശീയ ഗെയിംസില്‍ ബാസ്‌കറ്റ് ബോളില്‍ വിജയിയായ ജി. റോജാമോള്‍, എംബിബിഎസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ജില്ലയില്‍ ഒന്നാംറാങ്കും സംസ്ഥാനത്ത് 17-ാം റാങ്കും നേടിയ എസ്. ഗോപികൃഷ്ണന്‍ എന്നിവരെയും ആദരിച്ചു. എസ്എന്‍ഡിപി  അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ ഭദ്രദീപ പ്രകാശനവും പ്രതിഭാസംഗമ ഉദ്ഘാടനവും നിര്‍വഹിച്ചു. ദേവസ്വം പ്രസിഡന്റ് സി.പി. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഗോപിനാഥ്, കെ.പി. ബിജു, സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.