പക്ഷിപ്പനി: സൗജന്യ പ്രതിരോധ മരുന്ന് വിതരണം

Thursday 5 March 2015 6:51 pm IST

കൊച്ചി: പ്രമുഖ ഹോമിയോപ്പതി ക്ലിനിക് ശൃംഖലയായ ഡോ. ബത്രാസില്‍ പക്ഷിപ്പനിക്കു സൗജന്യ പ്രതിരോധ ഔഷധ വിതരണം ആരംഭിച്ചു. ഡോ.ബത്രാസിന്റെ ഇന്ത്യയിലെ 97 നഗരങ്ങളിലെ 184 ക്ലിനിക്കുകളിലും എച്ച്1എന്‍1 പ്രതിരോധ ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കും. കൊച്ചിയിലെ ഡോ.ബത്രാസ് ക്ലിനിക് എംജി റോഡില്‍ പാര്‍ത്ഥാസിന് എതിര്‍വശം കൊളന്നൂര്‍ പ്ലാസയിലാണ്. ഫോണ്‍: 4039530, 4034333 തിങ്കള്‍ മുതല്‍ വെള്ളിവരെ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഹോമിയോ പ്രതിരോധ മരുന്ന് സൗജന്യമായി ലഭിക്കും. പക്ഷിപ്പനി ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ 800-ലേറെ പേര്‍ മരിച്ചിട്ടുണ്ട്. 14,000 -ലേറെ പേര്‍ പക്ഷിപ്പനി ബാധിതരുമാണ്. കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സില്‍, ആര്‍സെനിക്കം ആല്‍ബം ആണ് പക്ഷിപ്പനിക്ക് ഫലപ്രദമായ ഹോമിയോ ഔഷധമായി ശുപാര്‍ശ ചെയ്യുന്നത്. 2003 ല്‍ ആന്ധ്രാപ്രദേശില്‍ ജപ്പാന്‍ ജ്വരം പടര്‍ന്നു പിടിച്ചപ്പോള്‍, ഒരു ദശലക്ഷം ഡോസ് ബെല്ലാഡോണ ഹോമിയോ ഔഷധമാണ് സര്‍ക്കാര്‍ അവിടെ വിതരണം ചെയ്തത്. കൂടുതല്‍ കുട്ടികളിലേയ്ക്ക് ജ്വരം ബാധിക്കുന്നത് തടയാന്‍ ഇതുവഴി സാധിച്ചു. പക്ഷിപ്പനി അപകടകരമോ മരണ കാരണമോ അല്ലെന്ന് ഡോ. ബത്രാസ് സ്ഥാപകനും ചെയര്‍മാനും ആയ ഡോ. മുകേഷ് ബത്ര പറഞ്ഞു. അതേ സമയം അടിയന്തര ചികിത്സ അനിവാര്യവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.