കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വിമാനത്താവള ശുചീകരണ തൊഴിലാളികളാണ് ടെര്‍മിനലിന്റെ ഗോവണിയുടെ ചുവട്ടില്‍ ഒരു പൊതി കണ്ടത്. സംശയം തോന്നിയതിനെ തുടര്‍ന്ന് കേന്ദ്ര സുരക്ഷ സേനയെ അറിയിക്കുകയായിരുന്നു.
കസ്റ്റംസിന്റെ സാന്നിധ്യത്തില്‍ കവര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കളളക്കടത്താണെന്ന് മനസിലായത്. ഒരു കിലോ വിതമുളള രണ്ട് സ്വര്ണ്ണക്കട്ടികളായിരുന്നു പൊതിയിലുണ്ടായിരുന്നത്.. ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താനുള്ള ശ്രമായിരിക്കാമെന്ന് സംശയിക്കുന്നു.
കരിപ്പൂരില്‍ നേരത്തേയും ഇത്തരത്തില്‍ കൊണ്ടുവന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. കണ്ടെടുത്ത സ്വര്‍ണത്തിന് 55 ലക്ഷം രുപ വിലയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: