ഫ്‌ളൈ ദുബായ് അറ്റാദായത്തില്‍ 12.3 % വളര്‍ച്ച

Thursday 5 March 2015 7:02 pm IST

കൊച്ചി: ഫ്‌ളൈ ദുബായ് 2014-ല്‍ 6.80 കോടി ഡോളര്‍ അറ്റാദായം നേടി. 2013-ലേതിനേക്കാള്‍ 12.3 ശതമാനം കൂടുതലാണിത്. 2014 ജനുവരി 1 മുതല്‍ ഡിസംബര്‍ 31വരെയുള്ള ഈ കാലയളവില്‍ മൊത്തം വരുമാനം 120 കോടി  ഡോളറായെന്ന് കമ്പനി ചെയര്‍മാന്‍ ഷെയ്ക് അഹമ്മദ് ബിന്‍ സയീദ് അല്‍മക്തൂം പറഞ്ഞു.  തുടര്‍ച്ചയായി മൂന്നാം പൂര്‍ണ വര്‍ഷത്തിലും ലാഭം നേടാന്‍ കമ്പനിക്ക് കഴിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.