ഡോ.ഹെഡ്‌ഗേവാര്‍ സ്മാരക ഗ്രന്ഥശാല എട്ടിന് സമര്‍പ്പിക്കും

Thursday 5 March 2015 9:17 pm IST

കൊല്ലം: ഉമയനല്ലൂര്‍ ഡോ.ഹെഡ്‌ഗേവാര്‍ സ്മാരകഗ്രന്ഥശാലയുടെ സമര്‍പ്പണം എട്ടിന് രാവിലെ 8.35ന് ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശനന്‍ നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാപ്രസിഡന്റ് എ.സുഭാഷ് ചന്ദ്രബോസ് അദ്ധ്യക്ഷത വഹിക്കും. ആര്‍എസ്എസ് കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍.ഗോപാലകൃഷ്ണന്‍, പ്രാന്തസഹസമ്പര്‍ക്കപ്രമുഖ് രാജന്‍കരൂര്‍, കൊട്ടിയം നഗര്‍ കാര്യവാഹ് കണ്ണന്‍, മയ്യനാട് വാര്‍ഡ്‌മെമ്പര്‍ മാജിതാബീവി, ഫെറ്റോ സംസ്ഥാനപ്രസിഡന്റ് എസ്.വാരിജാക്ഷന്‍, ബിജെപി ജില്ലാസെക്രട്ടറി ബി.ഐ.ശ്രീനാഗേഷ്, മയ്യനാട് നോര്‍ത്ത് മേഖലാ പ്രസിഡന്റ് ആര്‍.സുരേഷ്, ബിഎംഎസ് ജില്ലാവൈസ്പ്രസിഡന്റ് പരിമണം ശശി, പഞ്ചായത്ത് സമിതി പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, ജന്മഭൂമി ജില്ലാകോര്‍ഡിനേറ്റര്‍ എ.ജി.ശ്രീകുമാര്‍, ബാലഗോകുലം ജില്ലാപ്രസിഡന്റ് ബി.സജന്‍ലാല്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഒ.അനില്‍കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഗ്രന്ഥശാലാ വൈസ്പ്രസിഡന്റ് ജെ.ഉദയന്‍ സ്വാഗതവും സെക്രട്ടറി കെ.ചന്ദ്രബാബു നന്ദിയും പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.