സൈന രണ്ടാം റൗണ്ടില്‍

Thursday 5 March 2015 9:52 pm IST

ലണ്ടന്‍: ഇന്ത്യന്‍ സൂപ്പര്‍ താരം സൈന നെവാള്‍ ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ വട്ടത്തില്‍ സൈന ഇന്തോനേഷ്യയുടെ ബലേട്രിസ് മനുപുത്തിയെ 21-8, 21-12 എന്ന സ്‌കോറിന് പുറത്തേക്കടിച്ചു. അതേസമയം, പുരുഷ വിഭാഗത്തിലെ പ്രധാനികളായ പി. കശ്യപിനും കെ. ശ്രീകാന്തിനും ഒന്നാം റൗണ്ടില്‍ അടിതെറ്റി. ജപ്പാന്റെ കെന്റോ മൊമോട്ടയാണ് ലോക അഞ്ചാം നമ്പറായ ശ്രീകാന്തിനെ മറിച്ചിട്ടത്, സ്‌കോര്‍: 18-21, 21-12, 15-21. കശ്യപ് ചൈനീസ് തായ്‌പേയിയുടെ ചൗ ടിയാന്‍ ചെന്നിനോട് തോറ്റു (13-21, 12-21). അജയ് ജയറാമും മുന്നേറിയില്ല. എന്നാല്‍ എച്ച്.എസ്. പ്രണോയ് ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെ കടുത്ത പോരാട്ടത്തില്‍ അതിജീവിച്ചു (16-21, 21-8, 21-18). വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യവും പുരുഷന്മാരില്‍ മനു അത്രി- സുമീത് റെഡ്ഡി ജോടിയും അടുത്ത റൗണ്ടില്‍ ഇടംപിടിച്ചവരില്‍പ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.