തിരുവനന്തപുരം: വന്‍കിട ചെറുകിട ഫാക്ടറികള്‍ക്കും ഭക്ഷ്യോത്പാദകര്ക്കുമായി നല്കുന്ന 2014ലെ സേഫ്റ്റി അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഞ്ഞൂറില്പരം തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഫാക്ടറിക്കുള്ള സേഫ്റ്റി അവാര്‍ഡ് കൊച്ചിന് ബിപിസിഎല്‍ ഏറ്റുവാങ്ങി.
ഭക്ഷ്യകയറ്റുമതി രംഗത്ത് എവിറ്റി നാച്യുറല്‍ പ്രോഡക്ടും 250 തൊഴിലാളികളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഫാക്ടറികള്‍ക്കുള്ള പുരസ്കാരം കായംകുളത്തെ രാജീവ്ഗാന്ധി കംബൈന്‍ഡ് സൈക്കിള്‍ പവര്‍ പ്രോജക്ട് സെന്റ് ജോര്‍ജ്ജ് കാഷ്യൂ ഇന്‍ഡസ്ട്രീസ് കേരള ഫൈബര്‍ ടെക്സ് എന്നിവര്‍ ഏറ്റുവാങ്ങി.
പെട്രോനെറ്റ്, റ്റാറ്റ ഗ്ലോബല്‍ ബിവറേജസ്, മലയാള മനോരമ, ബിഎസ്ഇഎസ് കേരള പവര്‍ ലിമിറ്റഡ് എന്നിവരാണ് മീഡിയം കമ്പനികളുടെ സേഫ്റ്റി പുരസ്കാരം കരസ്ഥമാക്കിയത്. ചെറുകിട കമ്പനികളില്‍ പെട്രോനെറ്റ് സിസികെ ലിമിറ്റഡും കാര്ബോറന്റം യൂണിവേഴ്സലും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
കെ.മുരളീധരന് എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഫാക്ടറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ.റൂബന്‍ സി സിറില്‍ സുരക്ഷിതത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡയറക്ടര്‍ പി.പ്രമോദ്, തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, എച്ചഎല്‍എല്‍ എംഡി എന്‍.അയ്യപ്പന്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്.പ്രേമചന്ദ്രഭാസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി പി.മോളിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: