അനധികൃത ആരാധനാലയത്തിന് ഹൈക്കോടതി വിലക്ക്

Friday 6 March 2015 9:25 pm IST

ചങ്ങനാശ്ശേരി: കുറുമ്പനാടം പൈലിക്കവലയില്‍ ഡബ്ല്യൂഇഎം എന്ന പേരില്‍ നടന്നു വന്നിരുന്ന അനധികൃത ആരാധനാലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജില്ലാ കളക്ടര്‍, പോലീസ് ചീഫ്, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരുടെ ഉത്തരവുണ്ടായിട്ടും പ്രവര്‍ത്തിച്ചു വന്നിരുന്ന ആരാധനാലയത്തിനെതിരെ പി.വി തോമസ്, സദ്ഭാവനാ സൊസൈറ്റി സെക്രട്ടറി അഡ്വ. സജിത്കുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്റെ ഇടക്കാല ഉത്തരവ്. കേസില്‍ സംസ്ഥാന സര്‍ക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയയ്ക്കുവാനും കോടതി ഉത്തരവിട്ടു. മതപരിവര്‍ത്തനകേന്ദ്രം നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിനെ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ സ്വാഗതം ചെയ്തു. നിയമങ്ങളെ വെല്ലുവിളിച്ചും ഭരണകൂടങ്ങളെ സ്വാധീനിച്ചും നടത്തിവന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് എതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ക്കം നിയമപോരാട്ടങ്ങള്‍ക്കും ലഭിച്ച വിജയമാണ് കോടതി ഉത്തരവ്. ഡബ്ല്യൂഇഎമ്മിന്റെ പ്രവര്‍ത്തനം സാമുദായിക സംഘര്‍ഷത്തിന്റെ വക്കോളമെത്തിയിട്ടും പഞ്ചായത്തിനും കളക്ടര്‍ക്കും പോലീസ് മേധാവിക്കും നല്‍കിയ പരാതി അവഗണിക്കപ്പെടുകയായിരുന്നു. കുറുമ്പനാടം കേന്ദ്രീകരിച്ച് ഡബ്ല്യൂഇഎം എന്ന പേരില്‍ സുവിശേഷ സംഘം നടത്തിവന്ന മതപരിവര്‍ത്തന ശ്രമങ്ങള്‍ക്ക് എതിരെ നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാത്ത സാഹചര്യത്തില്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നല്‍കിയ ഉത്തരവിനെ നീതിയുടെ വിജയമായി കാണുന്നുവെന്ന് സദ്ഭാവന സൊസൈറ്റി പ്രസിഡന്റ് കെ.ആര്‍ വിശ്വംഭരനും സെക്രട്ടറി പി.വി തോമസും അഭിപ്രായപ്പെട്ടു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന ഇത്തരം ശക്തികള്‍ക്കെതിരെ പോരാട്ടം തുടരുമെന്ന് ഇവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.