കോട്ടയം: എം.ജി സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ആദ്യദിനത്തില്‍ എറണാകുളത്തെ കോളേജുകള്‍ ആധിപത്യം നേടി. കഥകളിയിലും ഓട്ടന്‍തുള്ളലിലും എറണാകുളം മഹാരാജാസ് കോളേജിലെ ആര്യ കെ.പിയും, മോണോ ആക്ടില്‍ ആലുവ യു.സി കോളേജിലെ നീനുവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
മിമിക്രി, സ്കിറ്റ്, ഭരതനാട്യം, കേരളനടനം, ലളിതഗാനം, കവിതാപാരായണം തുടങ്ങിയ മത്സരങ്ങള്‍ പുരോഗമിക്കുന്നു. സംഘാടനത്തിലെ പാളിച്ചകള്‍ മൂലം മത്സരങ്ങള്‍ യഥാസമയത്ത് ആരംഭിക്കാന്‍ കഴിയാത്തത് മത്സരാര്‍ത്ഥികളെ വിഷമിപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: