നീ-ന

Saturday 7 March 2015 3:04 pm IST

ലാല്‍ജോസ് ചിത്രം നീ-നയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ആന്‍ അഗസ്റ്റിന്‍, മുന്‍ മിസ് കേരള ദീപ്തി സതി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. നളിനി എന്ന കഥാപാത്രമായി ആനും നീനയായി ദീപ്തിയും അഭിനയിക്കുന്നു. നിര്‍മാതാവുകൂടിയായ വിജയ് ബാബുവാണ് നായകന്‍. ടോംബോയ് ടൈപ്പ് കഥാപാത്രമാണ് ദീപ്തി അവതരിപ്പിക്കുന്ന നീന. ഡോക്ടര്‍ വേഷത്തില്‍ ലെനയും ലോക്കല്‍ ഗുണ്ടയായി ചെമ്പന്‍ വിനോദും എത്തുന്നു. എല്‍ജെ ഫിലിംസാണ് നീ-ന നിര്‍മിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.