അംബികാ വിലാസം അരയങ്കാവ് ദേവീ ക്ഷേത്രത്തില്‍ കൊടിയേറ്റ് മാര്‍ച്ച് എട്ടിന്

Saturday 7 March 2015 4:20 pm IST

പൂച്ചാക്കല്‍: പാണാവള്ളി അംബികാവിലാസം അരയങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് എട്ടിന് തുടങ്ങി 15ന് സമാപിക്കും. എട്ടിന് രാവിലെ 6.30ന് കൊടിക്കയര്‍ വരവ്, എട്ടിന്  അഴകത്ത് ശാസ്ത്രശര്‍മ്മന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഷാജി അരവിന്ദന്‍ തന്ത്രിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, ഒമ്പതിന് പൊങ്കാല, 10ന് മുത്തപ്പന് പ്രത്യേകപൂജ, 10.30ന് ചാക്യാര്‍കൂത്ത്, 12.30ന് പ്രസാദമൂട്ട്, 7.30ന് ഭക്തിഗാനമേള. ഒന്‍പതിന് വൈകിട്ട് 6.45ന് വിളക്കിനെഴുന്നള്ളിപ്പ് തുടര്‍ന്ന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും. 10ന് രാവിലെ 8.30ന് ദിവ്യാഭിഷേകം, വൈകിട്ട് 6.30ന് മഹാകുരുതി, എട്ടിന് സംഗീത സന്ധ്യ. 11ന് രാത്രി ഏഴിന് കുത്തിയോട്ടം. 12ന് രാത്രി എട്ടിന് തീയാട്ട്. 13ന് രാവിലെ 7.30ന് കാഴ്ചശ്രീബലി, വൈകിട്ട് നാലിന് വരേകാട് ശ്രീകുരംബഭഗവതി ക്ഷേത്രത്തില്‍ നിന്ന് ഉത്സവ വിളംബരഘോഷയാത്ര, രാത്രി ഏഴിന് ഭദ്രകാളിക്ക് പഞ്ചരക്തം കളമെഴുത്തും തോറ്റം പാട്ടും, ഒമ്പതിന് നാടകം. 14ന് മഹോത്സവദിവസം രാവിലെ 8.30ന് കാഴ്ചശ്രീബലി, നാദസ്വരം, അടന്തമേളം, 12.30ന് പ്രസാദമൂട്ട്, 5.30ന് കാഴ്ചശ്രീബലി, വൈകിട്ട് 8.30ന് വെടിക്കെട്ട്, 10ന് പള്ളിവേട്ട, തിരിപിടിത്തം, നാദസ്വരം, 11.30ന് നാടകം. 15ന് രാവിലെ എട്ടിന് പൂരമിടി, ശ്രീബലി, വൈകിട്ട് അഞ്ചിന് പണ്ഡിറ്റ് കറുപ്പന്‍ അനുമരണ സമ്മേളനവും അവാര്‍ഡ് വിതരണവും എസ്. ശര്‍മ്മ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് കെ.വി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും. 7.45ന് ഗരുഡന്‍ തൂക്കം വരവ്, 8.30ന് കൊടിയിറക്ക്, ആറാട്ടിന് പുറപ്പെടല്‍, 10.30ന് നൃത്തനാടകം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.