ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്ന് മാണി

Saturday 7 March 2015 7:19 pm IST

കോട്ടയം: എന്ത് സംഭവിച്ചാലും ബജറ്റ് താന്‍ തന്നെ അവതരിപ്പിക്കുമെന്ന് മന്ത്രി കെ.എം. മാണി. കേരള കോണ്‍ഗ്രസ്സ് ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ക്‌സിസ്റ്റ്കാര്‍ കാശുംമുടക്കി വണ്ടിയും വിളിച്ച് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തിരുവനന്തപുരത്തേക്ക് കൊണ്ടു വന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നിര്യാണത്തില്‍ മന്ത്രി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലെ വലിയ നഷ്ടമാണ് കാര്‍ത്തികേയന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നത്. ജീവിതത്തിലും പൊതുജീവിതത്തിലും ആദര്‍ശം മുറുകെ പിടിച്ചിരുന്ന വ്യക്തിയും, കേരളം കണ്ട സ്പീക്കര്‍മാരില്‍ പ്രമുഖനും, വളരെ നര്‍മ്മ ബോധവുമുള്ള വ്യക്തിയുമായിരുന്നു കാര്‍ത്തികേയനെന്നും മാണി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.