ആലപ്പുഴ: കേരള ബ്രാഹ്മണസഭ വനിതാ വിഭാഗത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം എട്ടിന് ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10ന് കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് വി. രാമലിംഗം ഭദ്രദീപം കൊളുത്തും. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ഡോ. ഉമാദേവി ഭാരതീയ സംസ്കാരവും വനിതകളും എന്ന വിഷയത്തില്‍ സംസാരിക്കും.
തുടര്‍ന്ന് വിവിധ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത വനിതകളുടെ കലാപരിപാടികള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. സരസ്വതി അദ്ധ്യക്ഷത വഹിക്കും.
ഓള് ഇന്ത്യാ ബ്രാഹ്മിന്‍ ഫെഡറേഷന് പ്രസിഡന്റ് കെ. മാലതി, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ഗീതാകുമാരി, എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്, കെബിഎസ് സംസ്ഥാന പ്രസിഡന്റ് വി. രാമലിംഗം, കെബിഎസ് സംസ്ഥാന സെക്രട്ടറി ആര്. സുരേഷ്, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് എച്ച്. നാരായണന് എന്നിവര്‍ പ്രസംഗിക്കും.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച 25 വനിതകളെ യോഗത്തില്‍ ആദരിക്കും. സംസ്ഥാന സെക്രട്ടറി സുജിനി വെങ്കിടാചലം സ്വാഗതവും സംസ്ഥാന ട്രഷറര്‍ പാര്‍വതി സുബ്രഹ്മണി നന്ദിയും പറയും. കഴിഞ്ഞ വര്‍ഷം 22നാണ് രജതജൂബിലി ആഘോഷം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: