ജീവിത പരാതി

Saturday 7 March 2015 7:59 pm IST

'എപ്പോഴും എന്തും സംഭവിക്കാം' എന്നുള്ളതാണ് ബാഹ്യമായ അവസ്ഥയെങ്കില്‍ മനുഷ്യന്‍ എപ്പോഴും ക്ലേശങ്ങളില്‍ ജീവിക്കുന്നു, അനേകവിതാനങ്ങളിലുള്ള ക്ലേശങ്ങളില്‍ ജീവിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ നിരന്തരം കടന്നുപോവുമ്പോള്‍ ക്ലേശങ്ങളെ ജീവിതത്തിന്റെ ഭാഗമായി മനുഷ്യന്‍ അംഗീകരിച്ചു തുടങ്ങുകയും ചെയ്യുന്നു. ക്ലേശങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത് മനുഷ്യരാശിയോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ്. സഹജമായി ആനന്ദത്തോടു കൂടിയിരിക്കുവാനുള്ള അവന്റെ സാധ്യതയെയാണ് ഈ തരത്തില്‍ ഒരു കുഞ്ഞിനെ വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ നമ്മള്‍ ഹനിക്കുന്നത്. മനുഷ്യര്‍ക്ക്, വ്യക്തികള്‍ക്ക്, ആനന്ദത്തോടെയിരിക്കുവാന്‍ കഴിയില്ലെങ്കില്‍ ലോകത്തിലെങ്ങനെ ആനന്ദമുണ്ടാകും. എന്തുതന്നെയുണ്ടായാലും കാര്യമില്ല മനുഷ്യന്‍ അപ്പോഴും സന്തോഷവാനല്ല. പാശ്ചാത്യ സമൂഹത്തെത്തന്നെ ഉദാഹരണമായെടുക്കുക. നിങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതെന്തും ഭൗതികമായി അവിടെയുണ്ട്. പക്ഷേ, അവിടേക്ക് യാത്ര ചെയ്യുമ്പോഴൊക്കെ ഞാന്‍ കേള്‍ക്കുന്നത്, ജീവിതത്തെപ്പറ്റിയുള്ള പരാതികളാണ്, മറ്റെങ്ങുമില്ലാത്ത ദുരിതങ്ങളെപ്പറ്റിയാണ്. നിങ്ങളുടെ ജീവിതത്തിനു വ്യവസ്ഥയുണ്ടാക്കുമെന്ന് നിങ്ങള്‍ കരുതിയ കാര്യങ്ങള്‍ അങ്ങനെ ഒരവസ്ഥയിലേക്ക് നിങ്ങളെ എത്തിച്ചിട്ടില്ല എന്നാണിത് കാണിക്കുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.