അപൂര്‍വ വ്യക്തിത്വം- കൃഷ്ണദാസ്

Saturday 7 March 2015 9:17 pm IST

കേരള രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ കൈവിടാതെ ആദര്‍ശം മുറുകെപ്പിടിച്ച് മുന്നേറിയ അപൂര്‍വം നേതാക്കളില്‍ ശക്തനായിരുന്നു ജി. കാര്‍ത്തികേയനെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി- യുവജന രാഷ്ട്രീയത്തിന് പുത്തന്‍ ഉണര്‍വു സൃഷ്ടിച്ച കാര്‍ത്തികേയന്‍ ജനപ്രിയനാകുന്നത് കഠിനപ്രയത്‌നവും വിനയവുംകൊണ്ടാണ്. ആരേയും തന്നിലാകര്‍ഷിക്കാനുള്ള കാര്‍ത്തികേയന്റെ വ്യക്തിത്വം ഒന്നുവേറെതന്നെയാണ്. നിയമസഭാംഗം, മന്ത്രി, സ്പീക്കര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച കാര്‍ത്തികേയന്റെ നഷ്ടം സംസ്ഥാനത്തിന് വലിയ വിടവാണ് സൃഷ്ടിച്ചതെന്ന് കൃഷ്ണദാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.