നിയന്ത്രണം വിട്ട ജീപ്പ് ഇരുചക്ര വാഹനങ്ങളിലിടിച്ചു; 3 പേര്‍ക്ക് പരിക്ക്

Saturday 7 March 2015 9:53 pm IST

കൊട്ടിയം: കണ്ണനല്ലൂരില്‍ നിയന്ത്രണം വിട്ട ജീപ്പ് എതിരെ വന്ന ഇരുചക്രവാഹനങ്ങളിലിടിച്ച് രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ തുടയെല്ല് പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം-കണ്ണനല്ലൂര്‍ റോഡില്‍ എംഇഎസ് ജംഗ്ഷന് സമീപമായിരുന്നു അപകടം. ജീപ്പോടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊല്ലം ഭാഗത്തുനിന്നു വന്ന ജീപ്പ് നിയന്ത്രണം വിട്ട് ആദ്യം ബൈക്കിലും പിന്നീട് സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലും ഇടിച്ചുതകര്‍ത്തു. മൂന്നുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എതിരെ ബൈക്കില്‍ വന്ന യുവാവിന്റെ തുടയെല്ലാണ് അപകടത്തില്‍ പൊട്ടിയത്. ഇയാളെ അയത്തിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയും മകളുമാണ് അപകടത്തില്‍ പരിക്കേറ്റ മറ്റു രണ്ടു പേര്‍. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണനല്ലൂര്‍ ഔട്ട് പോസ്റ്റില്‍ നിന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ കൊട്ടിയം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.