തിരുനക്കര ഉത്സവം 15ന് കൊടിയേറും

Saturday 7 March 2015 10:53 pm IST

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 15ന് കൊടിയേറി 24ന് ആറാട്ടോടുകൂടി സമാപിക്കും. 15ന് കോടിയേറ്റ് ദിനത്തില്‍ രാവിലെ 10ന് നാരായണീയ പാരായണം, 11ന് ഭാഗവത പാരായണം, 12ന് ഓട്ടന്‍തുള്ളല്‍, 1ന് തിരുവാതിര, 2ന് സംഗീത സദസ്സ്, 3ന് ജി. ബാലശങ്കറിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, 4ന് രാഗസുധ, 5ന് മതപ്രസംഗം, 6ന് ഗീതാഞ്ജലി ചിന്മയാവിഷന്‍, 6.30ന് തിരുനക്കര മഹാദേവ ഭജന സംഘത്തിന്റെ ഭജന, വൈകിട്ട് 7ന്് തന്ത്രിമുഖ്യന്‍ താഴമണ്‍മഠം കണ്ടരര് മഹേശ്വരരിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്. തുടര്‍ന്ന് വെടിക്കെട്ട്, 8ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികളുടെ ഉദ്ഘാടനം ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ നിര്‍വ്വഹിക്കും. സുവനീര്‍ പ്രകാശനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ നിര്‍വ്വഹിക്കും. നൃത്തകലാപ്രതിഭ ഭവാനി ചെല്ലപ്പനേയും സംഗീതജ്ഞന്‍ കോട്ടയം വീരമണിയേയും ചടങ്ങില്‍ ആദരിക്കും. 10.30ന് പിന്നണി ഗായിക ശ്വേതാ മോഹനന്റെ ഗാനമേള. 16ന് വൈകിട്ട് 5.30ന് തിരുനക്കര നാരായണ സമിതിയുടെ നാരായണീയ പാരായണം, 6.30ന് സംഗീതസുദ, 7.30ന് വയലിന്‍ കച്ചേരി, 8.30ന് സംഗീത കച്ചേരി, 9.30ന് കഥകളി മഹോത്സവം സീതാസ്വയംവരം, ദക്ഷയാഗം. 17ന് വൈകിട്ട് 5ന് എന്‍. വെങ്കിടകൃഷ്ണന്‍പോറ്റിയുടെ മതപ്രസംഗം, 6ന് നാമസങ്കീര്‍ത്തന ലഹരി ദേവസേനാപതി ഭജന്‍സ്, 7.30ന് സംഗീതസദസ്സ്, 9.30ന് കഥകളി, ദുര്യോധനവദം. 18ന് രാവിലെ 7.30ന് ശ്രീബലി, ഉച്ചയ്ക്ക് 2ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 5.30ന് തിരുനക്കര കരയോഗം സമര്‍പ്പിക്കുന്ന പ്രദോഷ താലപ്പൊലി, 12ന് ഭക്തിഗാനമേള, 1.30ന് സംഗീത അര്‍ച്ചന, 2.30ന് ശ്രീലക്ഷ്മി വനിതാസമാജത്തിന്റെ ഭജന, 3.30ന് കവനമന്ദിരം പങ്കജാക്ഷന്റെ മതപ്രസംഗം, 4.30ന് സംഗീതസുധ, 6ന് സൂര്യകാലടി ഭജനമണ്ഡലിയുടെ ഭജന, 7.30ന് സംഗീതസദസ്സ്, 9.30ന് കഥകളി, കുചേലവൃത്തം, താരകാസുരവധം. 19ന് ഉച്ചയ്ക്ക് 2ന് ഉത്സവബലിദര്‍ശനം, 3ന് വയലിന്‍, 4ന് ശാസ്താംപാട്ട്, 5.30ന് ആത്മജാവര്‍മ്മ തമ്പുരാന്റെ ആദ്ധ്യത്മിക പ്രഭാഷണം, 8.30ന് നൃത്തനൃത്യങ്ങള്‍, 10.30ന് ഗായകന്‍ ബിജു നാരായണന്റെ ഗാനമേള. 20ന് ഉച്ചയ്ക്ക് 3.30ന് യോഗാചാര്യ കുറുമുള്ളൂര്‍ വിജയകുമാറിന്റെ മതപ്രഭാഷണം, 9.30ന് ഭീമാ ബ്ലൂഡയമണ്‍സിന്റെ ഗാനമേള. 21ന് പകര്‍പ്പൂരം ഉച്ചയ്ക്ക് 1.30ന് കളരിപ്പയറ്റ്, 2.30ന് ആല്‍ത്തറമേളം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും 80ല്‍ പരം കലാകാരന്മാരും അണിനിരക്കുന്ന പൂരസമാരംഭം, 5ന് കുടമാറ്റം, വൈകിട്ട് 8ന് സംഗീതാരാധന, 9ന് ജഗല്‍ബന്ദി എസ്.പി ബിജുമല്ലാരി. 22ന് വലിയവിളക്ക് രാവിലെ ശ്രീബലി സ്‌പെഷ്യല്‍ പഞ്ചവാദ്യം, 12.30ന് ഭാഗവതപാരായണം, 1.30ന് നങ്ങ്യാര്‍കൂത്ത്, 3ന് ഡാന്‍സ്, 4ന് കെ.ആര്‍. മനോജിന്റെ മതപ്രഭാഷണം, 6.30ന് കാഴ്ച ശ്രീബലി വേലസേവ, കാട്ടംപാക്ക് വേലകളിസംഘം, മയൂരനൃത്തം സതീഷ്ചന്ദ്രന്‍ നാദസ്വരം തുറവൂര്‍ നാരായണ പണിക്കര്‍ വൈക്കം വേണുസ്‌പെഷ്യല്‍ പഞ്ചവാദ്യം പല്ലാവൂര്‍ അനന്തനാരായണനും 60ല്‍പരം കലാകാരന്മാരും. 8.30ന് നൃത്തവിരുന്ന്, 11ന് വലിയ വിളക്ക്. 23ന് പള്ളിവേട്ട വൈകിട്ട് 4.30ന് തിരുവാതിര, 5.30ന് ജയസൂര്യന്‍ പാലയുടെ മതപ്രസംഗം, 6.30ന് കാഴ്ചശ്രീബലി വേലസേവ കാട്ടാംപാക്ക് വേലകളി സംഘം മയൂരനൃത്തം, 9.30ന് ഭരതനാട്യകച്ചേരി രഞ്ജിത കലാക്ഷേത്ര ചെന്നൈ, 10.30ന് അനൂപ് ശങ്കറിന്റെ ഗാനമേള, 1ന് പള്ളിനായാട്ട്. 24ന് തിരുആറാട്ട് രാവിലെ 8ന് ആറാട്ട് കടവിലേക്ക് എഴുന്നെള്ളും. 11ന് ആറാട്ട് സദ്യ, വൈകിട്ട് 6.30ന് ഭാഗവതപാരായണം, 7.30ന് രാമായണപാരായണം, 8.30ന് ആദ്ധ്യത്മിക പ്രഭാഷണം, 9.30ന് അക്ഷരശ്ലോകസദസ്സ്, 11.30ന് വില്ലടിച്ചാന്‍ പാട്ട്, 12.30ന് പാഠകം, 1.30ന് മൃതംഗാലയവിന്യാസം, 2.30ന് സംഗീതക്കച്ചേരി, 4ന് മുരളീമാധുരി, 5.30ന് ഭജന, 6.30ന് നാദസ്വരക്കച്ചേരി, 9ന് നടക്കുന്ന സമാപന സമ്മേളനം ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസു ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സി.എന്‍. സുഭാഷ് അദ്ധ്യക്ഷത വഹിക്കും. തിരുവിതാകൂര്‍ ദേവസ്വംബേര്‍ഡ് മെമ്പര്‍ പി.കെ.കുമാരന്‍ എക്‌സ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. 11ന് ആറാട്ട് കച്ചേരി. 2.30ന് ആറാട്ട് വരവേല്‍പ്പ്. 5ന് കൊടിയിറക്ക്. പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് സി.എന്‍.സുഭാഷ്, സെക്രട്ടറി ബാബു തടഞ്ഞുംകുഴി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വി. നാരായണനുണ്ണി, ജനറല്‍ കണ്‍വീനര്‍ പി.ജെ. ഹരികുമാര്‍, വൈസ്പ്രസിഡന്റ് മോഹന്‍ കെ. നായര്‍, ജോയിന്റ് സെക്രട്ടറി മോനികാരാപ്പുഴ, പകല്‍പ്പൂരം ചെയര്‍മാന്‍ എന്‍.ബി. നാരായണന്‍ നായര്‍, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സഞ്ജു തോട്ടത്തില്‍ചിറ, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ വിനോദ് കാരാപ്പുഴ, ആറാട്ട് സദ്യ ചെയര്‍മാന്‍ രാജേഷ് ജി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.