ബിജു രമേശിനെതിരെ വിമര്‍ശനമുന്നയിച്ച് രാജ്കുമാര്‍ ഉണ്ണി

Sunday 8 March 2015 2:53 pm IST

തിരുവനന്തപുരം: ബിജു രമേശിനെ വിമര്‍ശിച്ച് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി രംഗത്ത്. ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു. ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിന്റെ നടപടി ശരിയായില്ലെന്നും ഈ യോഗത്തെ ഔദ്യോഗികമായി കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്കുമാര്‍ ഉണ്ണിക്ക് നട്ടെല്ലില്ലെന്ന് ബിജു രമേശ് പ്രതികരിച്ചു. അസോസിയേഷന്‍ യോഗം വിളിക്കാന്‍ രാജ്കുമാര്‍ ഉണ്ണിക്ക് ഭയമാണ്. താന്‍ വിളിച്ചത് ബിയര്‍ വൈന്‍ പാര്‍ലര്‍ ഉടമകളുടെ യോഗമാണ്. യോഗവുമായി മുന്നോട്ട് പോകുമെന്നും ബിജു രമേശ് വ്യക്തമാക്കി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.