ട്രിപ്പോളി: ലിബിയയില്‍ ഐഎസ് ഭീകരരുടെ ആക്രമണം തുടരുന്നു. ശനിയാഴ്ച അല്‍ ഗാനിയിലെ എണ്ണപ്പാടത്ത് ഉണ്ടായ ആക്രമണത്തില്‍ 11 സുരക്ഷാ ഗാര്‍ഡുകളെ ഭീകരര്‍ കൊലപ്പെടുത്തി.
ഭീകരര്‍ ജീവനോടെ പിടികൂടിയ ചില ഗാര്‍ഡുകളെ കഴുത്തറത്താണ് കൊന്നത്. സംഭവത്തിനു ശേഷം ലിബിയന്‍ സൈന്യം എണ്ണപ്പാടത്തിന്റെ നിയന്ത്രണം ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ചു. എന്നാല്‍ ഭീകരര്‍ എണ്ണപ്പാടങ്ങള്‍ക്ക് പരമാവധി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: