മൈദുഗുരി: ഐസിസിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് ബോക്കോ ഹറാം ഭീകര സംഘവും രംഗത്ത്.
ഖിലാഫത്ത് രാഷ്ട്രം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് ഐഎസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്ന് ബോക്കോ ഹറാം വ്യക്തമാക്കി. ട്വിറ്ററിലൂടെ പുറത്ത് വിട്ട സബ്ദരേഖയിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത്.
ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വടക്കു കിഴക്കന്‍ പട്ടണമായ ഗാസയില്‍ സംഘടിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖ പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: