306. രസദലയുതസ്വാധിഷ്ഠാനാംബുജനിവാസിനീ – ആറ് ഇതളുകളുള്ള സ്വാധിഷ്ഠാന പദ്മത്തില്‍ വസിക്കുന്നവള്‍.(രസങ്ങളുടെ എണ്ണം ആറാകയാല് രസശബ്ദത്തിന് ആറ് എന്നര്‍ത്ഥം. നാക്കുകൊണ്ടറിയുന്ന മധുരം, അമ്ലം, ലവണം, കടു, തിക്തം, കഷായം എന്നിവയെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ശൃംഗാരി രസങ്ങളെയല്ല). മൂലാധാരത്തിനുമുകളില്‍ ലിംഗത്തിനെതിരായ ഭാഗത്തുള്ള ആധാരപദ്മമാണു സ്വാധിഷ്ഠാനം. സ്വാധിഷ്ഠാനത്തില്‍ ദേവി സ്വീകരിക്കുന്ന രൂപം. ഈ നാമം തൊട്ടു തുടങ്ങുന്നു.
307. ചതുര്വക്ത്രസമാരാധ്യാ- നാന്മുഖനാല് സമ്യക്കാംവണ്ണം ആരാധിക്കപ്പെട്ടവള്‍. നാന്മുഖന് രജോഗുണപ്രധാനനും സൃഷ്ടികര്‍ത്താവുമായ ബ്രഹ്മദേവനാണ്. സൃഷ്ടികര്‍മ്മത്തില്‍ വിജയിക്കുന്നതിനായി ബ്രഹ്മദേവന് ദേവിയെ ആരാധിക്കുന്നു.
308. ചതുര്വക്ത്ര സമന്വിതാ – നാലുമുഖങ്ങളുള്ളവന്. സ്വാധിഷ്ഠാനത്തില്‍ നാലു മുഖങ്ങളുള്ള രൂപമാണു ദേവി സ്വീകരിക്കുന്നത്.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: