മോഷ്ടിച്ച ബൈക്കുമായി യുവാവിനെ അറസ്റ്റ് ചെയ്തു

Sunday 8 March 2015 6:05 pm IST

അമ്പലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി യുവാവ് അറസ്റ്റില്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് പേരൂര്‍ കോളനിയില്‍ സുശീലന്റെ മകന്‍ സുഭാഷാ (25)ണ് അറസ്റ്റിലായത്. പുന്നപ്ര എസ്‌ഐ: സാംമോന്റെ നേതൃത്വത്തില്‍ പട്രോളിങ്ങിനിടെ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ നാലരയോടെ പറവൂര്‍ ഭാഗത്ത്‌വെച്ച് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈയാളെ പിടികൂടിയത്. കഴിഞ്ഞ മൂന്നിന് രാത്രി പുന്നപ്ര വടക്ക് പഞ്ചായത്ത് കുരുമ്പേവെളിയില്‍ വീട്ടില്‍ സജീവിന്റെ ബൈക്കാണ് സുഭാഷ് മോഷ്ടിച്ചത്. മോഷണകേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ഈയാള്‍ കഴിഞ്ഞമാസം 13നാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്ത് ഇറങ്ങിയത്. എസ്‌ഐക്കൊപ്പം എഎസ്‌ഐ: സുമിത്രന്‍, സിപിഒമാരായ സിദ്ദിക്ക്, ബൈജു, മനു, ജയന്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്‌ഐ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.