മണ്ണിടിച്ചില്‍: ശ്രീനഗര്‍- ജമ്മു ദേശീയ പാത അടച്ചു

Sunday 8 March 2015 6:59 pm IST

ശ്രീനഗര്‍ : കനത്ത മഴയും മണ്ണിടിച്ചിലും മൂലം ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്കുള്ള 300 കിലോമീറ്റര്‍ ദേശീയപാത അടച്ചിട്ടു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഈ ഭാഗത്തേയ്ക്കുള്ള വിമാന ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്ക് സമീപം ഇന്നലെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാചര്യത്തിലാണ് ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നത്. ഇവിടേയ്ക്ക് ഒഴിവാക്കാനാകാത്തവര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും ഗതാഗതവകുപ്പ് ഔദ്യോഗിക വക്താവ് അറിയിച്ചു. കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ഈ റോഡ് ശനിയാഴ്ചയാണ് ഗതാഗതത്തിനായി തുറന്നത്. ജമ്മുവിലേക്കുള്ള വിമാന യാത്രയും നിര്‍ത്തിവെച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സംസ്ഥാന മന്ത്രിമാര്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.