സാമൂഹ്യ തിന്മകള്‍ക്കെതിരേ സ്ത്രീ ശക്തി ഉണരണം: ബിഎംഎസ്

Sunday 8 March 2015 8:09 pm IST

കോഴിക്കോട്: ലോകവനിതാ ദിനത്തോടനുബന്ധിച്ച് ബിഎംഎസ് കോഴിക്കോട്ട് സംഘടിപ്പിച്ച ഉത്തരമേഖലാ വനിതാസമ്മേളനം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സുമതി ഹരിദാസ് ഉദ്ഘാടനം ചെയ്തു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും സാമൂഹ്യതിന്മകള്‍ക്കെതിരെ സ്ത്രീശക്തി ഉണരണമെന്നും സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. സാമൂഹ്യതിന്മകള്‍ക്കെതിരെ സ്ത്രീശക്തി എന്ന സന്ദേശമുയര്‍ത്തി നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. സത്യലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, സംസ്ഥാന സെക്രട്ടറി പി. ശശിധരന്‍, സംസ്ഥാന സമിതി അംഗം വനജാ രാഘവന്‍, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റീനാ സഹദേവന്‍, പാലക്കാട് ജില്ലാ ജോയിന്റ് സെക്രട്ടറി ഈശ്വരി കണ്ണന്‍, കാസര്‍കോട് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. പ്രിയ, എ. ഓമന തുടങ്ങിയവര്‍ സംസാരിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം ദേവു ഉണ്ണി, ബിഎംഎസ്ആര്‍എ സംസ്ഥാന സമിതി അംഗം സോന എസ് മേനോന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഗീത സ്വാഗതവും ടി.കെ. പത്മിനി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.