കോട്ടയം: സംസ്ഥാനത്തെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സുരക്ഷ പദ്ധതി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്കാന് സര്‍ക്കാര്‍ ബാദ്ധ്യസ്ഥമാണെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസ്താവിച്ചു.
സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.ആര്. രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, പി. ഉബൈദ്ദുള്ള, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മനോജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മീഡിയ അക്കാഡമി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സെര്‍ജി ആന്റണിക്ക് സ്വീകരണം നല്കി. സംസ്ഥാന ജന. സെക്രട്ടറി എ. മാധവന്, ഡോ. നടുവട്ടം സത്യശീലന്, ആറുമാനൂര്‍ ഉണ്ണികൃഷ്ണന്, എം. അബ്ദുള്‍ റഹ്മാന്, ഹരിദാസന് പാലയി, പി.പി. മുഹമ്മദുകുട്ടി, സി.അബ്ദുള്‍ റഹ്മാന്, കെ. ജി. മത്തായി, പഴയിടം മുരളി, പി.പി. മുഹമ്മദ്കോയ, തേക്കിന്‍കാട് ജോസഫ്, എസ്.എച്ച്. അല്‍ഹാദി, കെ.പി.കുഞ്ഞിമൂസ, പി. വി. പങ്കജാക്ഷന്, മുഹമ്മദ്ദ് സലിന്, കെ. ഒ. ഷുഐബ്, പൂവത്തിങ്കല്‍ðബാലചന്ദ്രന്, ചെറിയാന് സക്കറിയ, വര്‍ഗ്ഗീസ് കോയ്പ്പള്ളി, വീക്ഷണം മുഹമ്മദ്ദ്, എസ്. ജയശങ്കര്‍, അലക്സാണ്ടര്‍ സാം, എം. ബാലഗോപാല്‍, എ.കെ. വിജയന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: