തൃശൂര്‍: ഗോവധനിരോധനം സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഗോവധം നിരോധിക്കണമെന്നത് പാര്‍ട്ടിയുടെ നിലപാടാണ്. കേരളത്തില്‍ നൂറ് കണക്കിന് അനധികൃത അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തൃശൂരില്‍ ബിജെപി സംഘടിപ്പിച്ച ഐ.ജി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: