റോം: ഇറ്റാലിയന്‍ സീരി എയില്‍ സമനിലക്കളികള്‍. ഞായറാഴ്ച നടന്ന ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണവും സമനിലയില്‍ കലാശിച്ചു.
ഇന്റര്‍മിലാനെ 2-2ന് നപ്പോളിയും ലീഗിലെ രണ്ടാം സ്ഥാനക്കാരായ റോമയെ ഗോള്‍രഹിത സമനിലയില്‍ ചീവോയും പിടിച്ചുകെട്ടിയപ്പോള്‍ എംപോളി-ഗനോവ കളി 1-1നും പാര്‍മ-അറ്റ്ലാന്റ പോരാട്ടം 0-0 പലേര്‍മോ-സെസ്ന മത്സരം 0-0 എന്ന നിലയിലും സമനിലയില്‍ കലാശിച്ചു. ടോറിനോയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയ ഉദിനെസെയാണ് ഇന്നലെ വിജയം സ്വന്തമാക്കിയ ഏക ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: