കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുരങ്കംവെക്കുന്ന പാചകവാതക ഏജന്‍സികള്‍ അടച്ചുപൂട്ടേണ്ടിവരും: ബിജെപി

Monday 9 March 2015 10:43 pm IST

പള്ളുരുത്തി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികള്‍ക്ക് തുരങ്കംവെക്കുന്ന ഗ്യാസ് ഏജന്‍സികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. പി. ശങ്കരന്‍കുട്ടി അഭിപ്രായപ്പെട്ടു. പള്ളുരുത്തിയില്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് പാചകവാതക വിതരണം വൈകിപ്പിക്കുന്ന വിമല്‍ ഗ്യാസ് ഏജന്‍സിയിലേക്ക് ബിജെപി പള്ളുരുത്തി, സെന്‍ട്രല്‍, സൗത്ത് ഇടക്കൊച്ചി ഏരിയകള്‍ സംയുക്തമായി നടത്തിയ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി അധികാരത്തിലെത്തിയശേഷം പലതവണ ഗ്യാസ് സിലിണ്ടറുകളുടെ വിലകുറച്ചു. ഗ്യാസ് ഏജന്‍സികളുടെ പൂര്‍ണ്ണസഹകരണത്തോടെ മാത്രമേ പാചകവാതക വിതരണത്തിലെ പ്രതിസന്ധിമാറ്റാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് വി. ആര്‍. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപിയുടെ സമരപ്രഖ്യാപനത്തെ തുടര്‍ന്ന് ഏജന്‍സി ഓഫീസ് അടച്ച് ജീവനക്കാര്‍ സ്ഥലംവിട്ടു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് നല്‍കുന്നതിനുള്ള ഭീമഹര്‍ജിക്കായുള്ള ഒപ്പുശേഖരണ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം സെക്രട്ടറി കെ. ഡി. ദയാപരന്‍ നിര്‍വ്വഹിച്ചു. കെ. കെ. റോഷന്‍കുമാര്‍ ആമുഖപ്രസംഗം നടത്തി. ഇ. ജി. സേതുനാഥ് അധ്യക്ഷനായിരുന്നു. പി. എന്‍. ഷാജി, കെ. കെ. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പള്ളുരുത്തി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍നിന്നുള്ള പ്രകടനത്തിന് എം. ആര്‍. ദിലീഷ്, സി. ആര്‍. സോമന്‍, പി. എന്‍. ഷാജി, എം. എസ്. രാജേഷ്‌കുമാര്‍, എം. എസ്. സജീവന്‍, ടി. എ. സുരേഷ്ബാബു, കെ. സി. ഷാബു, ജോയി കുപ്പക്കാട്, പി. എം. ധനുഷ്, പി. എസ്. സുജീഷ്, പി. പി. മനോജ്, ജയേഷ്, നവീന്‍ നായ്ക്, ശരത് ദേവ്, ഷിബു വി. ബി. എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.