എന്‍എസ്എസ് കോളേജില്‍ ഭൗതികശാസ്ത്ര ദേശീയ സെമിനാര്‍

Tuesday 10 March 2015 10:30 pm IST

ചങ്ങനാശ്ശേരി: പെരുന്ന എന്‍എസ്എസ് ഹിന്ദു കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 11 മുതല്‍ 13 വരെ ദേശീയ സെമിനാര്‍ നടത്തും. 'ബഹിരാകാശ ഗവേഷണ രംഗത്തെ നൂതന പ്രവണതകളും ബഹിരാകാശ ദൗത്യങ്ങളും' എന്നതാണ് വിഷയം. ബഹിരാകാശ രംഗത്തെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ. അനില്‍ ഭരദ്വാജ്, ഡോ. തരുണ്‍കുമാര്‍ പന്ത്, ഡോ. രാജ്കുമാര്‍ ചൗധരി, ഡോ. വിനീത് ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ സെമിനാറില്‍ ക്ലാസ്സുകള്‍ നയിക്കും. 11ന് രാവിലെ 11ന് എന്‍എസ്എസ് കോളേജ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി പ്രൊഫ.ആര്‍.പ്രസന്നകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. അസി.സെക്രട്ടറി പ്രൊഫ. ജഗദീഷ് ചന്ദ്രന്‍ മംഗള്‍യാന്‍ ദൗത്യവുമായി ബന്ധപ്പെട്ട പ്രശസ്ത ശാസ്ത്രജ്ഞരെ ആദരിക്കും. പ്രിന്‍സിപ്പല്‍ പ്രൊഫ. വി.എന്‍. രാമചന്ദ്രന്‍പിളള അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.