തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഓണേഴ്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ബിജു രമേശിനെതിരെ ധനകാര്യമന്ത്രി കെ.എം മാണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തത്.
തിരുവനന്തപുരം സബ്കോടതിയിലാണ് മാണി കേസ് ഫയല്‍ ചെയ്തത്. ബിജു രമേശ് ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഹര്‍ജിയില്‍ കെ.എം മാണീ ആവശ്യപ്പെട്ടിട്ടുണ്ട്. മാണിക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജുവാണ് ഹര്‍ജി നല്‍കിയത്. പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.
അതേസമയം ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസില്‍ വിജിലന്‍സ് അന്വേഷണം ഫലപ്രദമായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ടുള്ള അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: