നിയമസഭാ വളയല്‍; 3000 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പങ്കെടുക്കും

Wednesday 11 March 2015 3:40 pm IST

ആലപ്പുഴ: ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച നടത്തുന്ന നിയമസഭാ വളയല്‍ സമരത്തില്‍ ജില്ലയില്‍ നിന്ന് 3,000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുമെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ യോഗം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ബിനുമോന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്‍, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഡ്വ. സുദീപ് വി.നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനില്‍ നൂറനാട്, അനില്‍ വാത്തുകുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.