ഹോംഗാര്‍ഡ് നിയമന റാലിയില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര്‍ വെട്ടിലായി

Wednesday 11 March 2015 3:48 pm IST

അമ്പലപ്പുഴ: ഹോംഗാര്‍ഡ് ഒഴിവിലേക്ക് നടത്തിയ റാലിയില്‍ പങ്കെടുത്ത വിമുക്ത ഭടന്മാര്‍ വെട്ടിലായി. ഉടന്‍ ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിലവിലെ ജോലികള്‍ ഉപേക്ഷിച്ചവരാണ് രണ്ടുമാസമായി നിയമനം പ്രതീക്ഷിച്ച് കഴിയുന്നത്. 468 ഓളം പേരാണ് നിയമനത്തിനായി അപേക്ഷ നല്‍കിയത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ റാലി നടത്തി. ഇതില്‍ 420 ഓളം പേര്‍ യോഗ്യത നേടിയതായി പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ നിന്നും സീനിയോറിറ്റി അനുസരിച്ച് 21 പേരെ ഉടന്‍ നിയമിക്കുമെന്ന് ഇവര്‍ക്ക് ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിനാണ് നിയമനം നടത്തുന്നതിനുള്ള ചുമതല. ജോലി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജോലി ഉള്‍പ്പെടെ രാജിവച്ചവരാണ് വെട്ടിലായത്. എന്നാല്‍ ഉള്ള ജോലി പോയതല്ലാതെ രണ്ടുമാസമായിട്ടും ബന്ധപ്പെട്ടവരില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.