ശ്രീമദ് ഭാഗവതമാഹാത്മ്യം; ഭാഗവതവക്തൃശ്രോതൃശ്രദ്ധാവര്‍ണ്ണനം- 4

Thursday 12 March 2015 10:05 am IST

യഃസ്ഥിത്വാഭിമുഖം പ്രണമ്യ വിധിവത്ത്യക്താന്യവാദോഹരേര്‍ ലീലാഃ ശ്രോതുമഭീപ്‌സതേതിനിപുണോ നമ്രോഥക്ലുപ്താഞ്ജലിഃ ശിഷ്യോവിശ്വസിതോനുചിന്തനപരഃ പ്രശ്‌നേനുരക്തഃശുചിര്‍ നിത്യംകൃഷ്ണജനപ്രിയോ നിഗദിതഃ ശ്രോതാ സ വൈവക്തൃഭിഃ         അന്യവാദങ്ങള്‍(മറ്റ്ചിന്തകളെല്ലാം) വെടിഞ്ഞ്‌വിധിപ്രകാരംഗുരുവിനു അഭിമുഖമായി നിന്നു പ്രണമിച്ച്ഹരിലീലകള്‍ കേള്‍ക്കുവാന്‍ ആഗ്രഹത്തോടുകൂടിയവനും നിപുണനും  അഞ്ജലികളോടുകൂടിയവനും വിശ്വാസമുള്ളവനും കേള്‍ക്കുന്നത് അനുചിന്തനം ചെയ്യുന്നവനും ചോദ്യങ്ങളിലൂടെതൃ പ്തികരമായഉത്തരം നേടിയെടുക്കുന്നവനും ശുചിത്വമുള്ളവനുമാണുവക്താവിനു ആനന്ദം നല്‍കുന്നവനും കൃഷ്ണജനപ്രിയനും ആയ ഉത്തമ ശ്രോതാവ്. ഭഗവന്‍ മതിരനപേക്ഷഃ സുഹൃദോദീനേഷു സാനുകമ്പോ യഃ ബഹുധാ ബോധനചതുരോ വക്താസമ്മാനിതോമുനിഭിഃ     ഭഗവാനില്‍ത്തന്നെ മതിയെ(ബുദ്ധിയെ) ഉറപ്പിച്ചവനും അനപേക്ഷനും(അപേക്ഷകള്‍ ഒന്നുംഇല്ലാത്തവനും) സുഹൃത്തുംദീനനരില്‍ അനുകമ്പയോടുകൂടിയവനും പലവിധത്തില്‍അര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ സാമര്‍ത്ഥ്യമുള്ളവനുമാണുഉത്തമവക്താവ്(ഭാഗവതപാരായണം നടത്തുന്ന ആചാര്യന്‍). അത്തരംവക്താക്കളെമുനിമാര്‍കൂടിആദരിക്കുന്നു. അഥ ഭാരതഭൂസ്ഥാനേ ശ്രീഭാഗവതസേവനേ വിധിംശൃണുതഭോവിപ്രാ യേനസ്യാത്‌സുഖസന്തതിഃ     രാജസംസാത്വികം ചാപി താമസം നിര്‍ഗുണംതഥാ ചതുര്‍വിധം തുവിജ്‌ഞേയം ശ്രീഭാഗവതസേവനം            അല്ലയോവിപ്രന്‍മാരേ, ഈ ഭാരതഭൂമിയില്‍ ശ്രീഭാഗവതസേവനം(ഭാഗവതോപാസന) നടത്താനുള്ളവിധികൂടികേട്ടുകൊള്ളുക. ഇതിലൂടെസുഖവുംസന്തതിയും വര്‍ദ്ധിക്കും. രാജസം, സാതികം, താമസം, നിര്‍ഗുണംഎന്നിങ്ങനെ നാലുവിധത്തിലാണു ശ്രീഭാഗവതസേവനം. സപ്താഹംയജ്ഞവദ്യത്തു സശ്രമംസത്വരംമുദാ സേവിതംരാജസംതത്തു ബഹുപൂജാദിശോഭനം                  യജ്ഞമായിഎഴുദിവസങ്ങള്‍കൊണ്ട്(സപ്താഹയജ്ഞമായി) വളരെ ശ്രമത്തോടുംവേഗത്തിലും അനേകം പൂജാവിധികളോടുംഅലങ്കാരങ്ങളോടും ഭാഗവതസേവനം നടത്തുന്നത്‌രാജസികമായ ഭാഗവതസേവനം. മാസേന ഋതുനാ വാപി ശ്രവണംസ്വാദസംയുതം സാത്വികംയദനായാസംസമസ്താനന്ദവര്‍ദ്ധനം        സ്വാദുസ്വാദു പദേ പദേ എന്ന വചനമനുസരിച്ച് ഭാഗവത്തിലെഓരോപദവുംസ്വാദേറിയതാണ്. ആ സ്വാദു നുകര്‍ന്ന്ആസ്വദിച്ച്ഒരുമാസംകൊണ്ടോഒരുഋതുകൊണ്ടോ(രണ്ടുമാസം)എല്ലാവര്‍ക്കും ആനന്ദം വര്‍ദ്ധിപ്പിച്ചു കൊണ്ട് അനായാസമായിചെയ്യുന്ന ഭാഗവതസേവനം സാത്വികമായ ഭാഗവതസേവനമാണ്. താമസംയത്തുവര്‍ഷേണസാലസംശ്രദ്ധയായുതം വിസ്മൃതിസ്മൃതിസംയുക്തംസേവനംതച്ചസൗഖ്യദം             ശ്രദ്ധയില്ലാതെയും അലസമായുംചിലപ്പോള്‍ഓര്‍ത്തുംചിലപ്പോള്‍മറന്നും പാരായണം നടത്തിയും(പാരായണംചിലദിവസങ്ങളില്‍മുടങ്ങിയും) ഒരുവര്‍ഷംകൊണ്ടുവായിച്ചുതീര്‍ക്കുന്നത്താമസികമായ ഭാഗവതസേവനമാണ്. വര്‍ഷമാസദിനാനാം തുവിമുച്യ നിയമാഗ്രഹം സര്‍വദാ പ്രേമഭക്‌തൈ്യവസേവനം നിര്‍ഗുണംമതം വര്‍ഷംമാസം ദിനം ഇവയൊന്നും പരിഗണിക്കാതെ നിയമങ്ങളൊന്നും നോക്കാതെ ആഗ്രഹങ്ങളൊന്നുമില്ലാതെസര്‍വദാ പ്രേമഭക്തിയോടുകൂടിചെയ്യുന്നതാണു നിര്‍ഗുണമായ ഭാഗവതസേവനം. പാരിക്ഷിതോപി സംവാദേനിര്‍ഗുണംതത്പ്രകീര്‍ത്തിതം തത്രസപ്തദിനാഖ്യാനംതദായുര്‍ദിനസംഖ്യയാ അന്യത്ര ത്രിഗുണം ചാപി നിര്‍ഗുണം ച യഥേച്ഛയാ യഥാകഥഞ്ചിത്കര്‍ത്തവ്യംസേവനം ഭഗവച്ഛ്രുതേ പരീക്ഷിത്മഹാരാജാവ്ശുകബ്രഹ്മര്‍ഷിയില്‍ നിന്നും ഭാഗവതം ശ്രവിച്ചത് നിര്‍ഗുണഭാഗവതസേവനം ആയിരുന്നു. ആയുസ്സ്അവസാനിക്കാന്‍ പരീക്ഷിത്തിന്എഴുദിവസമേശേഷിച്ചിരുന്നുള്ളൂ. അതിനാലാണു സപ്താഹമായി ഭാഗവതം ഉപദേശിച്ചത്. ഭാരതത്തിനു വെളിയിലുംസാത്വികമായോരാജസികമായോതാമസികമായോ നിര്‍ഗുണമായോഅവരവരുടെരുചിക്കനുസരിച്ച് ഭാഗവതസേവനമാവാം. ഏതു പ്രകാരത്തിലായാലുംഎവിടെയായാലും ഭാഗവതത്തിന്റെസേവനവും(പാരായണവും) ശ്രവണവും നിര്‍വഹിക്കണമെന്നുസാരം. (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.